Malayalam lyrics

ഇലകളും പൂക്കളും നേരുമീ നിറവിൽ
യാത്രയോ യാത്രയോ.. (2)
നോവുമീ വഴിയിൽ.. ഇളകിയാടും
നിഴലുകൾ മറവിൽ ഓർത്തു പാടും
ധ്യാനമായി കാതിൽ ധ്യാനമായി കാതിൽ
ഇലകളും പൂക്കളും നേരുമീ നിറവിൽ..
യാത്രയോ യാത്രയോ..

വേരൊഴിഞ്ഞ മാമരംപോലെ
പാതിവെന്ത കിനാക്കളായി നില്പൂ
തേങ്ങുമേതോ.. മർമ്മരംപോലെ
കാത്തുനിന്ന ഋതുക്കളായി മറയേ..

ചായുമീ ചില്ലയിലിനിയും..
പൂത്തുലഞ്ഞലകളായി വരുമോ
ആളുമീ കനലുകൾ.. ഇനിയും
കനിവു പെയ്തു.. തളിർക്കുമോ നാളിൽ..

ഇലകളും പൂക്കളും നേരുമീ നിറവിൽ
യാത്രയോ.. യാത്രയോ.. (2)
നോവുമീ വഴിയിൽ ഇളകിയാടും
നിഴലുകൾ മറവിൽ ഓർത്തു പാടും..
ധ്യാനമായി കാതിൽ ധ്യാനമായി കാതിൽ
ധ്യാനമായി കാതിൽ ധ്യാനമായി കാതിൽ..

Song video

Watch on YouTube

Song information

Music: ശ്യാം ധർമ്മൻ

Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

Singer: നജിം അർഷാദ്

Film/album: ഡയൽ 1091

Explore this song