Malayalam lyrics
ഇരുൾ വിഴുങ്ങിയ വഴികൾ നീളെ പുലരിവെട്ടത്തണലുമായ് ഇടറി വീഴും ജീവിതത്തിൻ നെഞ്ചിലെരിയും തീയണയ്ക്കാൻ കരൾ കടഞ്ഞു പിടഞ്ഞുകേഴും പെണ്ണിനാണിന്നൂർജ്ജമായ് ജാതി തിന്നു കൊഴുത്ത നാട്ടിൽ പുതിയ നേരിൻ പൊരുളുമായ് വിയർപ്പുപ്പ് തിന്നു മടുത്തവർ.. പ്രാണവേര് തേടി നടപ്പവർ.. കാല തേരുരുട്ടി പടനയിച്ചു വരുന്നു വീണ്ടും ഈ കെട്ടകാല ദുഷ്പ്രഭുത്വ കോട്ട കൊത്തള പടികൾ തോറും കുത്തി നിർത്തും പുതിയ ജീവിത സ്വപ്നപന്തങ്ങൾ ഞങ്ങൾ കുത്തി നിർത്തും പുതിയ ജീവിത രക്തപന്തങ്ങൾ ഞങ്ങൾ കുത്തി നിർത്തും പുതിയ ജീവിത രക്തപന്തങ്ങൾ
Song information
Music: ഫെമിൻ ഫ്രാൻസിസ്
Lyricist: സുദർശൻ പുത്തൂർ
Singer: അരുൺ രാജ്
Film/album: സ്വപ്നസുന്ദരി
Explore this song
- Singer: അരുൺ രാജ്
- Film / album: സ്വപ്നസുന്ദരി
- Composer: ഫെമിൻ ഫ്രാൻസിസ്
- Lyricist: സുദർശൻ പുത്തൂർ