Malayalam lyrics
ഇരുളിൻ കയങ്ങളിൽ പുതിയൊരു സൂര്യൻ പുലർന്നുവോ കണ്ണീർത്തടങ്ങളിൽ രാവിൻ പ്രണയം വിരിഞ്ഞുവോ വാർമുകിലിൻ കരിമെയ്യിൽ മഴവില്ലിൻ ചിരി വിരിഞ്ഞൂ നിറങ്ങൾ തൂവി സ്നേഹമഴ (ഇരുളിൻ..) പറയാൻ മറന്നൂ പാടാൻ മറന്നൂ മിണ്ടാതെ മിണ്ടീ മൗനങ്ങൾ സ്നേഹാർദ്രമായ് (2) വേദന മറന്നു പോയ് മുഖ ചന്ദ്രിക തെളിഞ്ഞു പോയ് മിഴികൾ നനഞ്ഞു പോയ് ഈ പരിഭവ ലയങ്ങളിൽ (ഇരുളിൻ..) ഇവളെന്റെ ജീവൻ ഇവളെന്റെ താളം ജന്മാന്തരങ്ങൾ തേങ്ങുന്നോ പൊന്നോർമ്മയിൽ (2) എന്തിനു കരഞ്ഞൂ എന്തിനു പിണങ്ങി നീ എന്തിനു തലോടി എന്തിനു പുണർന്നു നീ (ഇരുളിൻ..) -----------------------------------------------------------------------------
Song information
Music: ജാസി ഗിഫ്റ്റ്
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Film/album: ഡിസംബർ
Additional song details
Singer: കാർത്തിക
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ഡിസംബർ
- Composer: ജാസി ഗിഫ്റ്റ്
- Lyricist: കൈതപ്രം
- Singer: കാർത്തിക