Malayalam lyrics
ഇനിയുമീറനണിയുമോ നിന്നാർദ്രമാം മിഴിരണ്ടിലും ജീവരാഗാമാകുമോ ഈ മൌനമാം നിൻ തേങ്ങലും കനവിന്റെ വാതിലിനന്ന് ഇരുളിൽ വിണുമൂടിയോർമ്മകൾ എൻ മൌനമേ പ്രിയ മൌനമേ (ഇനിയുമീറനണിയുമോ.. ) നീയുറങ്ങും രാവിലെ നറുവെണ്ണിലാവായ് തീർന്നു ഞാൻ എന്റെ പ്രാണനേകിയും നിൻ കാവലാളായ് നിന്നു ഞാൻ ഉഷസ്സിന്റെ ശയ്യയിൽ എൻതലോടലേറ്റുണർന്നുവോ ഉഷസ്സിന്റെ ശയ്യയിൽ എൻതലോടലേറ്റുണർന്നുവോ മനസ്സിൽ നീ വന്നുദിച്ചു കിനാവിൻ പൊൻതൂവലായ് (ഇനിയുമീറനണിയുമോ.. ) ശോകമാനമാകുമോ ഈനോവുപേറുമീമനം താളമേകുമേകുകില്ലയോഈ ജീവിതവഴിത്താരയിൽ കണ്ണുനീരിൻ തുള്ളികൾ നിൻ കവിൾത്തടങ്ങൾ പുൽകിയോ കണ്ണുനീരിൻ തുള്ളികൾ നിൻ കവിൾത്തടങ്ങൾ പുൽകിയോ നിനക്കായെന്നന്തരംഗം കൊതിക്കും ഈ വേളയിൽ (ഇനിയുമീറനണിയുമോ.. )
Song video
Song information
Music: നിഖിൽ പ്രഭ
Lyricist: റിയാസ് എം ടി
Singer: ജി വേണുഗോപാൽ
Film/album: ഫ്ലാറ്റ് നമ്പർ 4 ബി
Explore this song
- Singer: ജി വേണുഗോപാൽ
- Film / album: ഫ്ലാറ്റ് നമ്പർ 4 ബി
- Composer: നിഖിൽ പ്രഭ
- Lyricist: റിയാസ് എം ടി