Malayalam lyrics
ആ..ആ..ആ...ആ... ഇനിയുമുണ്ടൊരു ജന്മമെങ്കിൽ എനിക്കു നീ ഇണയാകണം (2) നിന്റെ മിഴിയിലെ നീലവാനം നിത്യ താരകയാകണം (2) [ഇനിയു...] വീണ്ടുമിന്നു വിടർന്നു നിന്നു വീണടിഞ്ഞ കിനാവുകൾ (2) പ്രേമമധുരിമയേന്തി നിന്നു പ്രാണവനിയിലെ മലരുകൾ ആ..ആ..ആ..ആ.(ഇനിയു...) ആ..ആ..ആ..ആ.ആ.ആ. വീണുകിട്ടിയ മോഹമുത്തിനെ കൈ വിടില്ലൊരു നാളിലും (2) നിന്റെ സ്നേഹച്ചിപ്പിയിൽ ഞാൻ ചേർന്നലിഞ്ഞു മയങ്ങിടും ആ..ആ..ആ.ആ..ആ..(ഇനിയും...)
Song information
Music: ബോംബെ രവി
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Film/album: ഗസൽ
Explore this song
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: ഗസൽ
- Composer: ബോംബെ രവി
- Lyricist: യൂസഫലി കേച്ചേരി