Malayalam lyrics
ഇനിയെത്ര ജന്മങ്ങൾ നീക്കി വെച്ചു കണ്ണാ നിന്നെ കുറിച്ചെന്നും പാടാൻ (2) ഈ ജന്മപുണ്യം നിൻ വരദാനമല്ലോ മറു ജന്മം മുരളികയാക്കൂ കണ്ണാ മറു ജന്മം മുരളികയാക്കൂ കണ്ണാ (ഇനിയെത്ര .. ) കണ്ഠത്താൻ സ്വരപൂജ ചെയ്യുന്നു നിത്യം നിൻ കമനീയ രൂപം ഞാൻ ഹൃദയത്തിൽ സൂക്ഷിച്ചു (2) നാമം ജപിച്ചിട്ടും നൊന്തു വിളിച്ചിട്ടും നാരായണാ നീ നടതുറന്നില്ലാ നറു വെണ്ണ തോൽക്കും നിൻ പുഞ്ചിരി കണ്ടില്ലാ കണ്ണാ എൻ മുന്നിൽ ഓടിവായോ (ഇനിയെത്ര .. ) കർമ്മാത്താൽ പാദങ്ങൾ തഴുകുന്നു നിത്യം നിൻ ആശ്രിതധർമ്മം ഞാൻ പവിത്രമായ് കാണുന്നു (2) പുന്താന പാനയും നാരായണീയവും നാവിടരും വരെ പാടിയല്ലോ ഞാൻ എൻ മനം തേങ്ങുമ്പോൾ നിൻ കള്ളച്ചിരി കണ്ടു എൻ മുന്നിൽ ഓടി വായോ (ഇനിയെത്ര .. )
Song information
Music: സുനിൽ ലാൽ
Lyricist: പ്രജോദ് ഉണ്ണി
Singer: കെ ജെ യേശുദാസ്
Film/album: നിപ്പ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: നിപ്പ
- Composer: സുനിൽ ലാൽ
- Lyricist: പ്രജോദ് ഉണ്ണി