Malayalam lyrics

ഇന്നെന്റെ ഖൽ‌ബിലെ ചെന്നിണം കൊണ്ടൊരു
മംഗല്യമൈലാഞ്ചി
നിനക്കായ് മംഗല്യമൈലാഞ്ചി
അവസാന ദിക്ക്റും ചൊല്ലി
ഞാനിന്നെന്റെ
അരുമക്കിനാക്കളെ ഖബറടക്കാം (അരുമ)
(ഇന്നെന്റെ...)
ഒരിക്കലുമുറങ്ങാത്ത നോവിന്റെ
ഗസലുകൾ
എന്തിനെനിക്കു നീ തന്നു (ഒരിക്കലും...)
പൊള്ളുമെൻ നെഞ്ചിലെ
മുളംതണ്ടിനുള്ളിൽ
തുള്ളിത്തുളുമ്പി നീ നിന്നൂ (തുള്ളിത്തുളുമ്പി
)
(ഇന്നെന്റെ...)
തന്തിന്നാനോ തനതന്തിന്നാനോ
തനതന്തിന്നാനോ
തനതന്തിന്നാനോ
അഴകുള്ള മാരനാണ്...
അഹലിൽ ബെയ്ത്താണ്...
കണ്ണുകൾ
തുറക്കൂ നീ മണവാട്ടീ...
(തന്തിന്നാനോ...)
തിരിച്ചിനിയണയാതെ
പിരിയുവാനാണെങ്കിൽ
എന്തിനെൻ കൂട്ടിൽ നീ വന്നൂ
(തിരിച്ചിനി...)
ജഹന്നത്തിനകത്തെന്നെ തള്ളാനോ നീയൊരു
ജന്നത്തിൻ പൂവായ്
വിടർന്നൂ (ജന്നത്തിൻ)
(ഇന്നെന്റെ...)

Song information

Music: ബോംബെ രവി

Lyricist: യൂസഫലി കേച്ചേരി

Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര

Film/album: ഗസൽ

Explore this song