Malayalam lyrics
ഇതു പാരോ സ്വർഗ്ഗമോ മായാലോകമോ കടലല തന്ന കനവിനു മറുകരയോ... മായാമോഹിനീ...ഇവളേതോ കാമിനീ... നഗരമിവൾ നുര പതയും നിറകുടമോ.... ആകശക്കൂടാരത്തിൻ കീഴേ... ആദിത്യചന്ദ്രന്മാരും പോന്നോ... കണ്ണു ചിമ്മാതെ തിര പോലെ തഴുകിടുമോൾ ഉള്ളിനുന്മാദം കടലോളം നൽകിടുമോൾ ആടിയും പാടിയും ആരോടും കൂടും ആ മിഴി നോക്കിയിരുന്നിടവേ രാവുകൾ പകലുകളാരറിയാൻ... യാത്രികരായ് മാത്രകളായ് കുമിളകളായ്... ആനന്ദ താളത്തിലാടവേ... ആയുസ്സു പോരാ പോരെന്നോതുമോ... ഇതു പാരോ സ്വർഗ്ഗമോ മായാലോകമോ കടലല തന്ന കനവിനു മറുകരയോ... കൊണ്ടു പോരാനോ വഴിയില്ലീ കാമുകിയേ കണ്ടു തീരാനോ കഴിയില്ലീ മോഹിനിയേ ആരിലും ആരിലും ആവേശം ആളും ഓടിയകന്നു മറഞ്ഞിടിലും കൂടെവരും നിഴലായ് അരികേ... ആർത്തണയും ചേർത്തുലയും തിരമറിയും... ആഴത്തിലാഴത്തിലാഴവേ... തീരത്ത് നാളെ കാലത്തടിയുമോ... ഇതു പാരോ സ്വർഗ്ഗമോ മായാലോകമോ കടലല തന്ന കനവിനു മറുകരയോ... മായാമോഹിനീ...ഇവളേതോ കാമിനീ... നഗരമിവൾ നുര പതയും നിറകുടമോ.... ആകശക്കൂടാരത്തിൻ കീഴേ... ആദിത്യചന്ദ്രന്മാരും പോന്നോ...
Song information
Music: ബിജിബാൽ
Lyricist: റഫീക്ക് അഹമ്മദ്
Singer: ജ്യോത്സ്ന രാധാകൃഷ്ണൻ
Film/album: പത്തേമാരി
Explore this song
- Singer: ജ്യോത്സ്ന രാധാകൃഷ്ണൻ
- Film / album: പത്തേമാരി
- Composer: ബിജിബാൽ
- Lyricist: റഫീക്ക് അഹമ്മദ്