Malayalam lyrics
ഇടനെഞ്ചു തേങ്ങിയോ.. മിഴി നിറഞ്ഞുവോ വിട ചൊല്ലാതേകയായ് പോകുവതെന്തേ.. കളിചിരി വാക്കുകൾ... പോയകലെ... ആ.. മുഖകാന്തിയും മറയുകയോ വരുമോ.. ഇനിയും നീയെൻ പനിമതിയേ... തരുമോ.. മധുരം നിറയും സുഖനിമിഷം.. നിന്നോർമ്മയിൽ ഞാൻ... അലിയുന്നു ജീവരാഗമായ് ഇടനെഞ്ചു തേങ്ങിയോ.. മിഴി നിറഞ്ഞുവോ വിടചൊല്ലാതേകയായ്.. പോകുവതെന്തേ.. മുറ്റത്തു നിൽക്കുന്ന കുടമുല്ലപ്പൂവേ വേർപാടിൻ നൊമ്പരം... നീയറിഞ്ഞോ... ഉമ്മറക്കോലായിൽ നീ വെച്ച നിറസന്ധ്യ.. ദീപവും.. എരിഞ്ഞങ്ങൊടുങ്ങുകയായ് ഒന്നിങ്ങു വന്നു ചാരത്തണഞ്ഞു.. നെഞ്ചിൽ തൊട്ടു തഴുകൂ... കണ്ണീർപ്പൂവിൻ കണ്ണീരൊപ്പി തഴുകിയൊരിളം കാറ്റേ... രാക്കിളി പാട്ടും നിലച്ചു പോയി കദനം മുഴുകും കഥപോലെ ഈ മണ്ണാങ്കട്ടയും... കരിയിലയും... ഇടനെഞ്ചു തേങ്ങിയോ... മിഴി നിറഞ്ഞുവോ വിടചൊല്ലാതേകയായ്.. പോകുവതെന്തേ ഉം ...ഉം ...
Song information
Music: സുജിൻ ദേവ്
Lyricist: അനിൽ കുഴിഞ്ഞകാല
Singer: സോമദാസ്
Film/album: മണ്ണാങ്കട്ടയും കരിയിലയും
Explore this song
- Singer: സോമദാസ്
- Film / album: മണ്ണാങ്കട്ടയും കരിയിലയും
- Composer: സുജിൻ ദേവ്
- Lyricist: അനിൽ കുഴിഞ്ഞകാല