Malayalam lyrics

ഇടക്കൊച്ചിക്കാരത്തി കൊച്ചിക്കാരി
ചുണക്കുട്ടി ചുണക്കുട്ടി പെണ്ണൊരുത്തി
ഇടക്കൊച്ചിക്കാരത്തി  ആ ചുണക്കുട്ടി പെണ്ണൊരുത്തി
കടക്കൺനാൽ വലവീശാൻ മിടുക്കത്തി
കൊച്ചിയിലും മീനില്ലാണ്ട്‌ കോഴിക്കോട്ടും മീനില്ലാണ്ട്‌
കോറപ്പുഴക്കടവത്ത്‌  വലയെറിഞ്ഞ്‌ (ഇടക്കൊച്ചിക്കാരത്തി..)
വലയെറിഞ്ഞ്‌ അവൾ വലയെറിഞ്ഞ്‌ അപ്പോൾ
വാകപ്പൂം തളിർക്കൈയ്യിൽ വളകിലുങ്ങി
പുഞ്ചിരിപ്പൂന്തേൻ പുരട്ടി പെണ്ൺ
തന്റെ ചുണ്ടു കൊണ്ട്‌ ഒരു നാൾ ചൂണ്ടലിട്ടു
നോട്ടങ്ങൾ കൂർപ്പിച്ച്‌ മുന വരുത്തി
ചാട്ടുളിക്കണ്ണുകൾ എറിഞ്ഞു പെണ്ൺ
ഇടക്കൊച്ചിക്കാരത്തി ചുണക്കുട്ടി  പെണ്ണൊരുത്തി
കടക്കണ്ണാൽ വലവീശാൻ മിടുക്കത്തി (ഇടക്കൊച്ചിക്കാരത്തി...)
വെളുക്കുമ്പോൾ ഒരു നാൾ കുളിക്കും നേരം
ഒരു വേളൂരിപ്പൊന്മീൻ കുടുങ്ങി കൈയ്യിൽ
മാറിലെ താരപ്പൂങ്കുളത്തിലിന്നും
നീന്തുന്നു കുളിക്കുന്നു സ്വർണ്ണമൽസ്യം
ഇടക്കൊച്ചിക്കാരത്തി ചുണക്കുട്ടി പെണ്ണൊരുത്തി
കടക്കണ്ണാൽ വലവീശാൻ മിടുക്കത്തി (ഇടക്കൊച്ചിക്കാരത്തി...)

Song information

Music: രവീന്ദ്രൻ

Lyricist: പി ഭാസ്ക്കരൻ

Singer: കെ ജെ യേശുദാസ്സിന്ധുദേവി

Raaga: കീരവാണി

Film/album: പ്രദക്ഷിണം

Explore this song