Malayalam lyrics

ആവണിചന്ദ്രിക പൂക്കളമെഴുതിയ

പൂമണി മുറ്റത്ത് വന്നില്ല നീ

ഓണക്കിളികളും ഓർമ്മകളും നിന്നെ

കാണുവാൻ മോഹിച്ചു കാത്തിരുന്നു

വെറുതേ...ഓർത്തിരുന്നു..

ആത്മാവിൻ ഊഞ്ഞാലിൽ ചേർന്നിരുന്നു  (2)

(ആവണി ചന്ദ്രിക )

അമ്മയൊരുക്കിയ തുമ്പപ്പൂച്ചോറുണ്ണാൻ

ഉമ്മറക്കോലായിൽ വന്നില്ല നീ

കണ്ണുനീർ വറ്റാ മിഴികളുമായ് നിന്നെ

കാതരമാരോ കാത്തിരുന്നു..

വെറുതേ...ഓർത്തിരുന്നു..

ആത്മാവിൻ ഊഞ്ഞാലിൽ ചേർന്നിരുന്നു (2)

(ആവണി ചന്ദ്രിക )

പാടവരമ്പത്തെ ഓമനത്തുമ്പികൾ

പാടിയ പാട്ടൊന്നു കേട്ടില്ല നീ..

കൈകോർത്ത് പൂതേടിപ്പോയ വഴികളും

കൈ കൊട്ടിപ്പാട്ടും മറന്നില്ലേ നീ..

ദൂരേ മറഞ്ഞില്ലേ നീ...

പൊന്നോണം വന്നതറിഞ്ഞില്ല നീ (2)

(ആവണി ചന്ദ്രിക )

Song information

Music: നെൽ‌സൺ പീറ്റർ

Lyricist: ഷീല ടോമി

Singer: രാജീവ് കോടമ്പള്ളി

Film/album: ഓണപ്പാട്ടുകൾ

Explore this song