Malayalam lyrics

ആ....

ആലമീനേ ഉടയോനേ

അസ്സലാമു അലൈക്കും

അന്നദാതാവായോനേ

അസ്സലാമു അലൈക്കും

പാത കാണാമരുഭൂവിൽ

പാവങ്ങൾക്കൊരു തുണ വേണേ

ദഫുംമുട്ടി പാടിപ്പോകും

യത്തീമുങ്ങൾക്കാരുണ്ട്

സത്യം കാക്കാൻ കാവൽ നിൽക്കും

മുത്തു റബ്ബേ നീ മാത്രം

ആലമീനേ ഉടയോനേ

അസ്സലാമു അലൈക്കും

അന്നദാതാവായോനേ

അസ്സലാമു അലൈക്കും

എരിവെയിൽ വീഴും വഴികളിലൂടെ

ഇരതെരഞ്ഞലിയണ മനുഷ്യനും പശിയാണേ

മണിമേടയിൽ വാഴും ഇബിലീസുകൾ

മദംപൊട്ടി നിൽക്കും പണത്തിന്റെ ഹുങ്കിൽ

അഹദവനേ സമദവനേ

അടിയങ്ങൾക്കവലംബം

അവിടുത്തെ തിരുവചനം

ആലമീനേ ഉടയോനേ

അസ്സലാമു അലൈക്കും

അന്നദാതാവായോനേ

അസ്സലാമു അലൈക്കും

അല്ലാഹു അക്ബർ

അല്ലാഹു അക്ബറല്ലാഹു

അല്ലാഹു അക്ബർ

*ഗുഹയിൽ ഇരുളിൻ ഗുഹയിൽ

തപസ്സിരുന്നരുളിയ വരവചനങ്ങളിൽ

ഖൽബിൽ മുഴങ്ങട്ടെ വേദാന്തമായ്

സൈത്താനുപോലും സായൂജ്യമേകാൻ

അഹദവനേ സമദവനേ

അടിയങ്ങൾക്കവലംബം

അവിടുത്തെ തിരുവചനം

ആലമീനേ ഉടയോനേ

അസ്സലാമു അലൈക്കും

അന്നദാതാവായോനേ

അസ്സലാമു അലൈക്കും

പാത കാണാമരുഭൂവിൽ

പാവങ്ങൾക്കൊരു തുണ വേണേ

ദഫുംമുട്ടി പാടിപ്പോകും

യത്തീമുങ്ങൾക്കാരുണ്ട്

സത്യം കാക്കാൻ കാവൽ നിൽക്കും

മുത്തു റബ്ബേ നീ മാത്രം

ആലമീനേ ഉടയോനേ

അസ്സലാമു അലൈക്കും

അന്നദാതാവായോനേ

അസ്സലാമു അലൈക്കും

അസ്സലാമു അലൈക്കും

അസ്സലാമു അലൈക്കും

Song video

Watch on YouTube

Song information

Music: സാംജി ആറാട്ടുപുഴ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: എം ജി ശ്രീകുമാർ

Film/album: ആഘോഷം

Explore this song