Malayalam lyrics
ആലിലത്താലി ഏകാകിതേ നിൻ ജീവനിലേതോ നോവായീ ആലിലത്താലി ഏകാകിതേ നിൻ ജീവനിലേതോ നോവായീ വീണപൂവിൻ ശോകപരാഗം ഇതളുകൾ തേടീ സ്മരണകളിൽ (ആലിലത്താലി) പിൻ വെയിലാറും നേരത്തു നീ കണ്മഷിക്കാറിൻ നീർമുത്തിനേ പിൻ വെയിലാറും നേരത്തു നീ കണ്മഷിക്കാറിൻ നീർമുത്തിനേ ചേതനയിൽ അലിവായലിയും പാവം പാവം മനമായീ വിരഹം ചൂഴും പകലായി (ആലിലത്താലി) ചന്ദനരാവിൻ പേരെഴുതും തങ്കനിലാവിൻ സന്ധ്യകളിൽ ചന്ദനരാവിൻ പേരെഴുതും തങ്കനിലാവിൻ സന്ധ്യകളിൽ നീലിമയായ് നിറവായുണരും വാനം പോലും നിഴലായി പ്രണയം നീറും ഉലയായി (ആലിലത്താലി)
Song information
Music: ജോൺസൺ
Lyricist: സച്ചിദാനന്ദൻ പുഴങ്കര
Singer: നടേഷ് ശങ്കർ
Film/album: കിസ്സാൻ(ഇലകൾ പച്ച പൂക്കൾ മഞ്ഞ)
Explore this song
- Singer: നടേഷ് ശങ്കർ
- Film / album: കിസ്സാൻ(ഇലകൾ പച്ച പൂക്കൾ മഞ്ഞ)
- Composer: ജോൺസൺ
- Lyricist: സച്ചിദാനന്ദൻ പുഴങ്കര