Malayalam lyrics

ആരമ്പമ്പോ നല്ലൊരങ്കം... 

കാണാനമ്പോ കണ്ണിനിമ്പം...

വീറുണ്ടമ്പോ അങ്ങുമിങ്ങും... 

അടവുകളടിതടയിതു കിടിലം...

ആരുണ്ടൊപ്പം നിന്റെ മുന്നിൽ...

ആരുണ്ടൊപ്പം നിന്റെ പിന്നിൽ...

തമ്മിൽ തഞ്ചം നോക്കി നോക്കി 

കളിയിനി തുടരുമിതതി രസമേ.... 

ചിരി മീട്ടിയ നന്മകളായ്...

തിരി നീട്ടും ആശകളായ്...

ഇരുകൂട്ടരും ഈ വഴിയേ...

അറിയാക്കഥ നീളുകയോ...

ജനജീവിത വീഥികളിൽ...

പൊരുളോടി മറഞ്ഞിവിടെ...

ആരിൽ മികവേ... 

ആരിൽ ബലമേ... 

ആരിൽ ജയമേ...

ആരിൽ മികവേ... 

ആരിൽ ബലമേ... 

ആരിൽ ജയമേ...

അരികത്തു വന്നേ പോയിട്ടു-

മിന്നലേ ഓളമേ...

വിരുതോടു മാറി നീയൊന്നു 

കണ്ടിടാതെങ്ങനേ....

മിഴിയിന്നു കണ്ടേ കാറ്റായി

മാറിടും കള്ളനേ...

വല മെല്ലേ നെയ്തോ നീ നിന്റെ 

ചിന്ത തൻ ചില്ലയിൽ...

അടവുകൾ പലതേ... 

പിഴവുകൾ അരുതേ...

ചുവടുകൾ ചടുലം... 

ഒരു മുഴം അകലേ...

എതിരിതൻ വരവായ്... 

കളിയിതാ ഹരമായ്‌....

ആരിൽ മികവേ... 

ആരിൽ ബലമേ... 

ആരിൽ ജയമേ...

ആരിൽ മികവേ... 

ആരിൽ ബലമേ... 

ആരിൽ ജയമേ...

Song information

Music: ഷാൻ റഹ്മാൻ

Lyricist: ബി കെ ഹരിനാരായണൻ

Singer: നിരഞ്ജ്‌ സുരേഷ്ഷാൻ റഹ്മാൻ

Film/album: ജാക്ക് & ഡാനിയൽ

Explore this song