Malayalam lyrics
ആ…ആ… ആരാധനാവിഗ്രഹം തേടിയിന്നും പൂജാരിയായ് ഞാനിതാ വന്നു നിൽപ്പൂ അനുരാഗപൂജയിൽ പ്രണയോപഹാരമായ് ഇനിയെന്തു വേണമോമലേ (ആരാധനാ) മൃദുചുംബനം നൽകവേ കരളിലിളനീർ കുളിർമഴ പതിനേഴിലെ മധുരമോ ചൊടികളിൽ ( മൃദുചുംബനം) നീരാടുമീ സ്വർണ്ണമാൻപേടയെ കണ്ടു കൊതിപൂണ്ടണയരുതേ നീ പൗർണ്ണമീ (ആരാധനാ) നിൻ പൂവിരൽ തഴുകവേ നാദസിരകൾ സാന്ദ്രമായ് കവിതയൊഴുകീ മന്ദ്രമാം മൊഴികളിൽ (നിൻ പൂ) വനമുല്ലയിൽ നല്ലിളം ചില്ലയിൽ മംഗളാശംസകൾ നേരുകയായ് രാക്കിളീ (ആരാധനാ)
Song information
Music: ജോൺസൺ
Lyricist: കൈതപ്രം
Singer: ജി വേണുഗോപാൽകെ എസ് ചിത്ര
Film/album: കല്യാണസൗഗന്ധികം
Explore this song
- Singer: ജി വേണുഗോപാൽകെ എസ് ചിത്ര
- Film / album: കല്യാണസൗഗന്ധികം
- Composer: ജോൺസൺ
- Lyricist: കൈതപ്രം