Malayalam lyrics
ആരുടെയോ.. ആരുടെയോ ഈ അജ്ഞാതമാം പീലികൾ ... ആരുടെയോ.. ആരുടെയോ ഈ സ്വപ്നത്തിൻ പൂവല്ലികൾ തോരാതെ പെയ്യുന്നുവോ ദൂരെ രാവോരമെതോ മഴ.. ഞാനെന്റെ കൈക്കുമ്പിളിൽ.. മൂകം കോരാനൊരുങ്ങീടണോ.. ആരും കാണാതേതോ കോണിൽ ആരും കാണാതേതോ കോണിൽ ഒരു പിടി പൊൻകിനാക്കളോ വെറുമൊരു കണ്ണുനീരിതോ തേടുന്നു ഞാനെന്തിനോ ഓ...ഓ.. ആരുടെയോ.. ആരുടെയോ ഈ അജ്ഞാതമാം പീലികൾ ... കാണിക്കാതെ താളിനുള്ളിൽ ഞാൻ സൂക്ഷിച്ചല്ലോ മായപ്പീലിത്തുണ്ട് ... കാലം വന്നാൽ മാറും നീലച്ചേല... മോഹിച്ചല്ലോ നാളിൽ നാളിൽ പണ്ട് വരുന്നതും വരാത്തതും അറിഞ്ഞിരുന്നാലോ അപാരമാം വിഹായസ്സിൽ മറഞ്ഞിരിപ്പുണ്ടോ കനിവെഴും ആത്മനാളമേ കരുണയെന്നുമേ പാപത്തിൻ മുൾപ്പാതയിൽ ഓ .. ആരുടെയോ.. ആരുടെയോ ഈ അജ്ഞാതമാം പീലികൾ ...
Song information
Music: ഡോ ഗോപാൽ ശങ്കർ
Lyricist: റഫീക്ക് അഹമ്മദ്
Singer: ഡോ ഗോപാൽ ശങ്കർ
Film/album: പാപ്പാസ്
Explore this song
- Singer: ഡോ ഗോപാൽ ശങ്കർ
- Film / album: പാപ്പാസ്
- Composer: ഡോ ഗോപാൽ ശങ്കർ
- Lyricist: റഫീക്ക് അഹമ്മദ്