Malayalam lyrics

ആത്മാവിൻ സ്വപ്നങ്ങൾ പൂക്കുന്ന പാടത്ത്..

ചിത്രശലഭമായ് നീ വരുമോ..

എനിക്കില്ലാ വർണ്ണങ്ങൾ നീ തരുമോ..

എന്നിലുള്ളൊരു മധുരം നീ നുകരുമോ.. ഒടുവിൽ വർണ്ണങ്ങളൂറ്റി നീയാകന്നു പോകുമ്പോൾ..

സ്വപ്നമായ് എന്നിൽ ഊറും നിറങ്ങളെ മാത്രം

ധ്യാനിച്ചു നിൽക്കവേ..

ഒരു ചിത്രശലഭമായ് നീ വരുമോ

എനിക്കില്ലാ വർണ്ണങ്ങൾ നീ തരുമോ.

എന്നിലില്ലാത്ത മധുരം നീ പകരുമോ..

ആത്മാവിൻ സ്വപ്നങ്ങൾ പൂക്കുന്ന പാടത്ത്..

ചിത്രശലഭമായ് നീ വരുമോ..

എനിക്കില്ലാ വർണ്ണങ്ങൾ നീ തരുമോ..

എന്നിലുള്ളൊരു മധുരം നീ നുകരുമോ.. ഒടുവിൽ വർണ്ണങ്ങളൂറ്റി നീയാകന്നു പോകുമ്പോൾ..

സ്വപ്നമായ് എന്നിൽ ഊറും നിറങ്ങളെ മാത്രം ധ്യാനിച്ചു നിൽക്കവേ..

ഒരു ചിത്രശലഭമായ് നീ വരുമോ...

എനിക്കില്ലാ വർണ്ണങ്ങൾ നീ തരുമോ.. എന്നിലില്ലാത്ത മധുരം നീ പകരുമോ..

Song information

Music: ജോഫി ചിറയത്ത്

Lyricist: മനോജ്‌ പരമേശ്വരൻ

Singer: മരിയ ജോണി

Film/album: വിചിത്രം

Explore this song