Malayalam lyrics
(M)ആകാശപ്പൂചൂടും മേട്ടിൽ ആരോമൽ തുമ്പീ നിൻ വീട്.. മഴവിൽ അഴകിൽ മിന്നും വീടാണല്ലോ.. കിന്നാരം ചൊല്ലാൻ വീടിൻ.. മുറ്റത്ത് മേഘം കൂട്ടുണ്ടല്ലോ.. ഉല്ലാസം കൂട്ടാൻ ദൂരെ പൂഞ്ചോലപ്പെണ്ണിൻ പാട്ടുണ്ടല്ലോ.. കാറ്റേ ഊയാലാട്ട് നീ യിവളെ... (ആകാശപ്പൂചൂടും..F) (F)തുയിലുരണ തുമ്പിക്ക്.. കൈ നീട്ടിയാൽ തൊടാം സിന്ദൂര സൂര്യന്റെ പൊന്നും തിരി (M)കളി ചിരികളുമായ് ഒപ്പം പാറാൻ വരും വീടിൻ ഓരത്തു കൂടുള്ളൊരോലക്കിളി (F)പുള്ളികൾ പൂം ചിറകിൽ തുന്നുവാൻ (M)വരവായ് (F)ഇതിലേ (MF)മണി വാനത്തെതാരങ്ങൾ (F)കിന്നാരം ചൊല്ലാൻ മുറ്റത്ത് മേഘം കൂട്ടുണ്ടല്ലോ..(M)ഉല്ലാസം കൂട്ടാൻ ദൂരെ പൂഞ്ചോലപ്പെണ്ണിൻ പാട്ടുണ്ടല്ലോ.. (M)കാറ്റേ ഊയാലാട്ട് നീയിവളെ..... (M)ആകാശപ്പൂചൂടും മേട്ടിൽ (F)ആരോമൽ തുമ്പീ നിൻ വീട്.. (M)മഴവിൽ അഴകിൽ (F)മിന്നും വീടാണല്ലോ.. (M)കിന്നാരം ചൊല്ലാൻ വീടിൻ.. മുറ്റത്ത് മേഘം കൂട്ടുണ്ടല്ലോ.. (F)ഉല്ലാസം കൂട്ടാൻ ദൂരെ പൂഞ്ചോലപ്പെണ്ണിൻ പാട്ടുണ്ടല്ലോ.. (MF)കാറ്റേ ഊയാലാട്ട് നീ യിവളെ...
Song information
Music: നിതിൻ ജോർജ്ജ്
Lyricist: സന്തോഷ് വർമ്മ
Singer: പി ജയചന്ദ്രൻസുജാത മോഹൻ
Film/album: വാമനൻ
Explore this song
- Singer: പി ജയചന്ദ്രൻസുജാത മോഹൻ
- Film / album: വാമനൻ
- Composer: നിതിൻ ജോർജ്ജ്
- Lyricist: സന്തോഷ് വർമ്മ