Malayalam lyrics

അയ്യനേ,

ഹരിയിൽ ഹരനുള്ള മകനേ 

പമ്പയ്ക്കു പുളകമായ് വന്ന സുതനേ

പതിനെട്ട്പടിമേലമർന്ന പൊരുളേ,

പരമ ചൈതന്യമേ

പകരേണമേ കൃപ !

അഴുതയെ തഴുകുന്ന കാറ്റേ...

അഴലിനെ കഴുകുന്ന കാറ്റേ....

അയ്യപ്പസ്പർശനമേറ്റ തീരങ്ങളെ

ആകെ വലംവെച്ചുവായോ....

അഴലിനെ കഴുകുന്ന കാറ്റേ....

 (അഴുതയെ...)

ഘോരവനാന്തരപാതകൾക്കപ്പുറം

ചീറുംനരിക്കൂട്ടമുണ്ടോ?... (2)

അതിനുള്ളിൽ പാലുമായ് അയ്യപ്പനോടൊപ്പ -

മന്ന്പോയ് വന്നവരുണ്ടോ?....

അവരെ തഴുകി നീ വായോ ... (2)

ആ ശരണമന്ത്രം വിളിച്ചോതിവായോ...

സ്വാമിയേ ശരണമയ്യപ്പാ - - - - (chorus) .....   

 (അഴുതയെ...)

നീലമേഘക്കീറിൽ ഇരുമുടികെട്ടുന്ന

നീലിമലകൾക്കു താഴെ...(2)

നീന്തുന്നപമ്പയിൽനീരാടിനീരാടി, 

നീറും മനസ്സുകൾക്കെന്നും...

നീയാ കുളിരുമായ് വായോ... (2)

ആ ശരണമന്ത്രം വിളിച്ചോതിവായോ...

സ്വാമിയേ ശരണമയ്യപ്പാ - - - - (chorus)

(അഴുതയെ...)

അയ്യനേ,

ഹരിയിൽ ഹരനുള്ള മകനേ 

പമ്പയ്ക്കു പുളകമായ് വന്ന സുതനേ

പതിനെട്ട്പടിമേലമർന്ന പൊരുളേ,

പരമ ചൈതന്യമേ

പകരേണമേ കൃപ !(chorus)

Song information

Music: മിഥുൻ രാഗമാലിക

Lyricist: അൻസാരി ബഷീർ

Singer: സജിത്ത് ശങ്കർ

Raaga: ആരഭി

Film/album: അഴലിനെ കഴുകുന്ന കാറ്റ്-ആൽബം

Explore this song

Song video

Watch on YouTube