Malayalam lyrics

അലകടലിൻ അലകളിൽ ഒഴുകിയ സുഖ നിമിഷം                                                                  പ്രണയ മധു പകരുമൊരസുലഭ രതി നിമിഷം    മധുരോദാരമായ് ഇളനീർത്തെന്നലിൽ  തിരയും തീരവും പുളകം ചാർത്തുമീ നിമിഷം

(അലകടലിൻ..)

ഏകാന്ത മധുര യാമിനികളേ നീഹാര നിമിഷം  സിന്ദൂര തരളമാലിനികളേ സ്വർല്ലോക  നിമിഷം   സ്വരമർമ്മരങ്ങളേ മൃദുഗാനമായ് വരൂ                                                      നിറമാലചന്ദ്രികേ നീഹാരമായ് വരൂ       

​​സ്വർണ്ണ നൂപുരം ചാർത്തും ഓർമ്മയിൽ      നിൻ വിലാസനടയുടെ അമൃത നിമിഷം

(അലകടലിൻ..)

നീ എന്റെ ഹൃദയ ചന്ദ്രികയിലെ താരാട്ടിൽ ഒഴുകി                                                                              നീ എന്റെ ലളിത മന്ദസമീരേ മുകിൽ മാല തഴുകി                                                അനുരാഗമാണു നീ പ്രിയ ഗീതമാണു നീ     എൻ രാഗസന്ധ്യകൾ നിൻ സ്വന്തം ആക്കി നീ സ്വപ്ന മന്ദിരം തന്നിൽ വന്നു നീ            പൊൻ തരംഗ പദ ജതിയിൽ നടനമാടി

(അലകടലിൻ..)

Song information

Music: ജാസി ഗിഫ്റ്റ്

Lyricist: കൈതപ്രം

Singer: ഇഷാൻ ദേവ്

Film/album: ഡിസംബർ

Explore this song