Malayalam lyrics

അരികിലെൻ അരികിലായ്..

തെന്നലായ് വരാൻ..

പ്രണയവും വിദൂരമായ്.. കാത്തിരുന്നുവോ

മധുരമാം.. ലഹരിയായ്

അനുപദമിന്നരികിൽ.. വരാൻ

ആരിതെൻ കനവുകളിൽ ഇതാദ്യമായ്

തേടി നിൻ.. കഥകളിലെ എന്നെ ഞാൻ.. സ്വയം

മാരിവിൽ തൂകുന്നൊരീ...

ഏഴിതൾ വർണ്ണങ്ങളെ..

ശലഭമിതിലേ വരും..

ചിറകിലണിയാൻ നിറം..

നീഹാരങ്ങൾ മായുന്ന നേരം

എൻ മുന്നിൽ.. വിരിയാമോ സ്വയം

ആരൊരാൾ തേടുന്നൊരീ..

സ്നേഹമെൻ കൈക്കുമ്പിളിൽ

നിഴലുമെഴുതുന്നുവോ...

ചുവരിലുണരും.. മുഖം

ഏദൻ പൂക്കളേകും സുഗന്ധം

നിൻ മെയ്യിൽ.. അറിയാമാ സുഖം

അരികിലെൻ അരികിലായ്..

തെന്നലായ് വരാൻ..

പ്രണയവും വിദൂരമായ്.. കാത്തിരുന്നുവോ

Song information

Music: ജയ്സണ്‍ ജെ നായർ

Lyricist: ഡോ ലക്ഷ്മി ഗുപ്തൻ

Singer: സിദ്ധാർത്ഥ് മേനോൻ

Film/album: കഥ പറഞ്ഞ കഥ

Explore this song