Malayalam lyrics
അരികിലായൊഴുകുന്ന നദിയെന്ന പോലേ അഞ്ചുനേരങ്ങള്‍ക്കുമൊളിവെന്ന പോലേ തെന്നുമാ മനസ്സിന്റെ ഇഴതുന്നുവോളേ എന്നുമാ ഖല്‍ബിന്‍ റൂമാലേ... റൂമാലേ അരികിലായൊഴുകുന്ന നദിയെന്ന പോലേ അഞ്ചുനേരങ്ങള്‍ക്കുമൊളിവെന്ന പോലേ അല്‍ഹംദ് പാടും അനുരാഗനേരം അവനേകും കയ്യില്‍ കൈചേര്‍ത്തവളങ്ങനേ... തരിവെള്ളി വീശും നെറുകത്തെ ചാലിൽ അലിവോടെ മെല്ലേ വിരലോടിച്ചീടവേ... വെയിലിന്‍ ചിരിയില്‍ പകലെന്ത് ചേല് നിലവിന്‍ വരവില്‍ ഇരവേറെ സുന്ദരം... കതകും കടന്ന് കഥകൾ കടന്ന് കനവും തിരിച്ചു തന്ന്… അരികിലായൊഴുകുന്ന നദിയെന്ന പോലേ അഞ്ചുനേരങ്ങള്‍ക്കുമൊളിവെന്ന പോലേ തെന്നുമാ മനസ്സിന്റെ ഇഴതുന്നുവോളേ എന്നുമാ ഖല്‍ബിന്‍ റൂമാലേ... റൂമാലേ
Song information
Music: ശ്രീഹരി കെ നായർ
Lyricist: നിഷാദ് അഹമ്മദ്
Singer: കെ എസ് ചിത്ര
Film/album: കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ
Explore this song
- Singer: കെ എസ് ചിത്ര
- Film / album: കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ
- Composer: ശ്രീഹരി കെ നായർ
- Lyricist: നിഷാദ് അഹമ്മദ്