Malayalam lyrics

അനുരാഗവീണാഗാനം ശ്രുതി തേടുന്ന മായാജാലം

പലതരം നിറങ്ങളാൽ പണ്ടു ഞാൻ തീർത്ത ശ്രീരൂപം

അനുരാഗവീണാഗാനം ശ്രുതി തേടുന്ന മായാജാലം 

അന്നു നീയെൻ ചിറകിലേതോ തൂവലായിരുന്നൂ

നിന്നിലൂടെൻ പ്രണയമോഹം കൂടു നെയ്തിരുന്നൂ

നിറനിലാംഴയിലും നറുകിനാക്കുളിരിലും

അകലത്തും അരികത്തും നീ പാറി  (അനുരാഗ)

പാടിയേതോ മധുരഗീതം മൗനമായ് നെഞ്ചം

പാതിരാവിൽ പകലുതേടി മുന്നിൽ നീ വന്നൂ

അഴകിനെ തഴുകുമെൻ ലഹരിയാം തുടിപ്പു നീ

അണിയഥ്റ്റും അരിയത്തും നീയെന്നും   (അനുരാഗ)

Song video

Watch on YouTube

Song information

Music: മോഹൻ സിത്താര

Lyricist: ബിച്ചു തിരുമല

Singer: ജി വേണുഗോപാൽ

Film/album: ഇങ്ങനെയും ഒരാൾ

Explore this song