Malayalam lyrics
ആ ആ ആ.... അനുരാഗമധുചഷകം അറിയാതെ മോന്തി വന്ന മധുമാസശലഭമല്ലോ - ഞാനൊരു മധുമാസശലഭമല്ലോ അഴകിന്റെ മണിദീപജ്വാലയെ ഹൃദയത്തിൽ അറിയാതെ സ്നേഹിച്ചല്ലോ - ഞാനൊരു മലർമാസശലഭമല്ലോ അഗ്നിതൻ പഞ്ജരത്തിൽ പ്രാണൻ പിടഞ്ഞാലും ആടുവാൻ വന്നവൾ ഞാൻ നെഞ്ചിലെ സ്വപ്നങ്ങൾ വാടിക്കൊഴിഞ്ഞാലും പുഞ്ചിരികൊള്ളും ഞാൻ അനുരാഗമധുചഷകം അറിയാതെ മോന്തി വന്ന മധുമാസശലഭമല്ലോ - ആ... മധുമാസശലഭമല്ലോ ചിറകു കരിഞ്ഞാലും ചിതയിലെരിഞ്ഞാലും പിരിയില്ലെൻ ദീപത്തെ ഞാൻ വിട്ടുപിരിയില്ലെൻ ദീപത്തെ ഞാൻ വിട്ടുപിരിയില്ലെൻ ദീപത്തെ ഞാൻ അനുരാഗമധുചഷകം അറിയാതെ മോന്തി വന്ന മധുമാസശലഭമല്ലോ - ആ... മധുമാസശലഭമല്ലോ ആ... മധുമാസശലഭമല്ലോ
Song information
Music: എം എസ് ബാബുരാജ്
Lyricist: പി ഭാസ്ക്കരൻ
Singer: കെ എസ് ചിത്ര
Raaga: കാപി
Film/album: നീലവെളിച്ചം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: നീലവെളിച്ചം
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്ക്കരൻ