Malayalam lyrics
അന്തകാന്തകാ നിന്റെ മുൻപിൽ, ഉയിരു- പന്താടുമഴൽ വീണുകാല്ക്കൽ പന്ത്രണ്ടു തൃക്കൈകളാലെ, ഉലകി- നന്തമട്ടാടലാട്ടുമ്പോൾ ശ്രീമഹാദേവോ നമസ്തേ ശ്രീശൈലവാസാ നമസ്തേ അനഘഗിരിനിരയിളകുമമൃതശിവനടനമതി- ലോംകാരസംഗീതമെൻ നാദമായ് [ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ] കാലന്നകാല വിയോഗം വരുത്തിയ കാലാനുരൂപിയും നീയേ കാമനെച്ചുട്ടുവെഞ്ചാരമായ് മാറ്റിയ കാമസ്വരൂപനും നീയേ അഴലുകളിലറുതികളിലടിയനൊരുതുണയനിശ- മരുളേണമേ ദേവദേവാ വഴികാട്ടണേ വിശ്വനാഥാ [ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ] ധനുമാസചന്ദ്രികച്ചാർത്തിൽ മഹോൽസവ- ക്കൊടിയേറി നിന്നൂ നഭസ്സിൽ ദുരിതാർത്തഭാണ്ഡങ്ങളേന്തിശ്രിതാവലി ക്കരകങ്ങളാടി നിന്മുന്നിൽ അഭയവരമരുളുവതിനരുതുമടിയുയിരഖില- മറിയുന്ന നിൻ ദാനമല്ലോ ആ ദയാദാക്ഷിണ്യമല്ലോ [ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ]
Song information
Music: പ്രകാശ് കുമാർ വെണ്മണി
Lyricist: ജി നിശീകാന്ത്
Singer: ഡോ ഹരിദാസ്
Film/album: ശ്രീശിവശൈലം-ആൽബം
Explore this song
- Singer: ഡോ ഹരിദാസ്
- Film / album: ശ്രീശിവശൈലം-ആൽബം
- Composer: പ്രകാശ് കുമാർ വെണ്മണി
- Lyricist: ജി നിശീകാന്ത്