Malayalam lyrics

അടവുകൾ പതിനെട്ടും പയറ്റിയ കാലം
അതു കഴിഞ്ഞിവിടെ വന്നടുത്തൊരു നേരം
ഇനിയിവിടുന്നു തുടങ്ങണ പൂരം
ഇടി കതിനയും കുരവയും വേണം
തോമസൂട്ടിയേ പതറാതെ വിട്ടോടാ
തോമസൂട്ടിയേ പതറാതെ വിട്ടോടാ ടേയ്

ആഴത്തിൻ കീഴിലൂടൊഴുകും നീരെന്ന പോൽ
വർഷങ്ങൾ പതിനെട്ടെണ്ണം പാഞ്ഞെങ്ങു പോയി
പിന്നെയും പിന്നെയും ഒന്നാകാൻ ഇന്നു നീ
പൊന്നാവാം പൊയ്കക്കുള്ളിൽ നീന്തുന്നു നാം
അങ്ങനങ്ങനീ ജന്മം ചങ്ങലക്കണ്ണിയാക്കാം
അങ്ങനങ്ങനീ ജന്മം  ഹോയ് ചങ്ങലക്കണ്ണിയാക്കാം
പൊന്നു ചങ്ങാതിമാരേ  തുഴയാം തുഴഞ്ഞു കേറാം (അടവുകൾ...)

കാറ്റാടിക്കീഴിലെ പങ്കപ്പൂ പോലെയീ
ഭൂലോകത്തെങ്ങോ നിന്നോ വന്നോരല്ലേ
ഈ ലോകത്തീവിധം തിത്തെയ്യം തുള്ളുവാൻ
കാലത്തിൻ കാക്കാലക്കൂട്ടാടുന്നില്ലേ
ഇന്നു ഞങ്ങളാണിഷ്ടാ നൂലു കെട്ടാത്ത പട്ടം (2)
താഴെ വീഴാതെയെങ്ങും പടരാം പടർന്നു കയറാം
മറുകരക്കടുക്കുന്ന കളിവള്ളത്തിൽ
ഇനിയിടയിടക്കുടകണ്ട നാം അമരത്തു നാം
അണിയത്തു നാം തുഴയുന്നതൊരുമിച്ചു നാം (അടവുകൾ )

Song information

Music: അലക്സ് പോൾ

Lyricist: ബിച്ചു തിരുമല

Singer: എം ജി ശ്രീകുമാർഅഫ്സൽവിധു പ്രതാപ്

Film/album: ഇൻ ഗോസ്റ്റ് ഹൗസ് ഇൻ

Explore this song