Malayalam lyrics

അച്ഛനെ കൊന്നവൻ പുണ്യവാളൻ
എന്നുമക്കൈകൾ മുത്തി സ്തുതിക്ക
അച്ഛന്റെ ചിത്രത്തിൽ മഷി കുടഞ്ഞാലെന്റെ
അച്ചെയ്തി പൗരാവകാശം
വീടിന്റെ പൂമുഖ ചുമരിന്മേൽ തൂക്കിയ
താതന്റെ ച്ഛായാപടത്തിൽ
പൂമാല ചാർത്തുന്ന കൈ കൂപ്പി നിൽക്കുന്ന
ഭാവാലിതെന്തോരാഭാസം
ജീവിച്ചിരുന്നെങ്കിൽ ആ കണ്ണട മാറ്റാൻ
ആവശ്യപ്പെട്ടേനെ നമ്മൾ
എന്തെല്ലാം ഭ്രാന്തുകൾ ഹിന്ദുവും മുസ്ലിമും
ഒന്നെന്നാ കണ്ണുകൾ കണ്ടൂ
എന്തെല്ലാം ഭ്രാന്തുകൾ  ഈശ്വരൻ
അല്ലാഹുവൊന്നെന്നു ചൊല്ലുവാൻ
ലേശവും ലജ്ജ തോന്നീല്ല
അച്ഛന്റെ ചിത്രം വലിച്ചെറിയാം ദൂരെ
അച്ചെയ്തി പൗരാവകാശം
അച്ഛനെന്നിത്ര നാൾ നാം വിളിച്ചൊരാ
വൃദ്ധനെയാർക്കിനി വേണം
അച്ഛനെന്നിത്ര നാൾ നാം വിളിച്ചൊരാ
വൃദ്ധനെയാർക്കിനി വേണം

Song information

Music: രാജീവ്‌ ഒ എൻ വി

Lyricist: ഒ എൻ വി കുറുപ്പ്

Singer: ഹന്ന യാസിർ

Film/album: കളഭമഴ

Explore this song