Malayalam lyrics
അഗാധനീലസമുദ്രച്ചുഴികളില്‍ അനന്തനടന വിഹാരം പ്രദോഷമേഘമൃതംഗങ്ങളില്‍ പ്രയാണവേഗതരംഗങ്ങളില്‍ ആളിപ്പടരുകയായ് പ്രചണ്ഡമാരുത താളം അഗാധനീലസമുദ്രച്ചുഴികളില്‍ അനന്തനടന വിഹാരം ആ.... ഓ... ദുഃഖമുറഞ്ഞ മഹാശൈലങ്ങള്‍ പൊട്ടിയടര്‍ന്ന മുഹൂര്‍ത്തം ആ സുരതാണ്ഡവരോഷത്തുടികളില്‍ ആര്‍ത്തിരമ്പിയ പ്രളയം പ്രളയത്തിരകളില്‍ മുങ്ങിപ്പൊങ്ങും ആലിലയായൊരു ഹൃദയം അഗാധനീലസമുദ്രച്ചുഴികളില്‍ അനന്തനടന വിഹാരം ശില്‍പ്പസുവര്‍ണ്ണ ശിലാസൗധങ്ങള്‍ കത്തിയമര്‍ന്ന മുഹൂര്‍ത്തം ദുര്‍ഗ്ഗയുണര്‍ന്ന പ്രപഞ്ചച്ചുടലയില്‍ അസ്ഥികള്‍ നീറിയ ധൂമം ധൂമച്ചുഴലിയില്‍ അഭയം തേടും തൂവലെരിഞ്ഞ മയൂരം അഗാധനീലസമുദ്രച്ചുഴികളില്‍ അനന്തനടന വിഹാരം പ്രദോഷമേഘമൃതംഗങ്ങളില്‍ പ്രയാണവേഗതരംഗങ്ങളില്‍ ആളിപ്പടരുകയായ് പ്രചണ്ഡമാരുത താളം അഗാധനീലസമുദ്രച്ചുഴികളില്‍ അനന്തനടന വിഹാരം
Song video
Song information
Music: മോഹൻ സിത്താര
Lyricist: പി കെ ഗോപി
Singer: കെ ജെ യേശുദാസ്
Film/album: അവൻ അനന്തപത്മനാഭൻ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: അവൻ അനന്തപത്മനാഭൻ
- Composer: മോഹൻ സിത്താര
- Lyricist: പി കെ ഗോപി