Malayalam lyrics

അകലമിന്നരികെയല്ലേ

അതിന്‍ പൊരുള്‍ അകലെയല്ലേ

വെറുതേ..

ആ...ആ...ആ

അകലമിന്നരികെയല്ലേ

അതിന്‍ പൊരുള്‍ അകലെയല്ലേ

വെറുതേ.

മൊഴികള്‍ തേടുമൊരു മൗനം എന്നില്‍

മഴയായ് പെയ്യവേ

അകലമിന്നരികെയല്ലേ

നോവില്‍ നനഞ്ഞ മനമാണിതെങ്കിലും

എന്നില്‍ പ്രഭാതം ഇനിമേല്‍ മനോഹരം

താനേ തളര്‍ന്ന സ്വരമാണിതെങ്കിലും

ഇന്നെന്‍ കിനാക്കള്‍ അതിലും പ്രഭാമയം

പുതുകരനിരകള്‍ പകരും നിമിഷദൂതികള്‍

സദാ

അകലമിന്നരികെയല്ലേ

അതിന്‍ പൊരുള്‍ അകലെയല്ലേ

ഗൗരികാരുണ്യവരദേ നമഃ

ഭൂതിധാരിണീ ദയിതേ നമഃ

സർവ്വ മംഗളദായികേ നിത്യ

സാരാംശ സാധികേ

അകലമിന്നരികെയല്ലേ

അതിന്‍ പൊരുള്‍ അകലെയല്ലേ

വെറുതേ

മൊഴികള്‍ തേടുമൊരു മൗനം എന്നില്‍

മഴയായ് പെയ്യവേ

Song video

Watch on YouTube

Song information

Music: അൽഫോൺസ് ജോസഫ്

Lyricist: ജോഫി തരകൻ

Singer: അമൃത സുരേഷ്

Film/album: ദി ഹിറ്റ് ലിസ്റ്റ്

Explore this song