Malayalam lyrics
അകലേ....കരിമുകിലോ അരികേ...മിഴിമഴയോ (അകലേ) ഈ ജന്മത്തിൻ അതിശോകവിധിയോ ഇതു തീരാത്ത പരിതാപകഥയോ ഞാന്‍ ആശിച്ചതരുതാത്ത തണലോ ഇതു വാഴ്വേക്കുമപരാധഫലമോ മനസ്സേ...പറയൂ ...മറുപാതി മാഞ്ഞുപോയോ പതിയെ തളരും മണിവീണ മൂകമായോ (അകലേ) കാലങ്ങള്‍ കണ്ണീരില്‍ മുങ്ങാൻ ഈ യാത്രകള്‍ കാറ്റത്തെ കൂടാരം വീഴാൻ ഈ മാത്രകള്‍ മുറ്റത്തെ പൊന്നോണം പോകും നേരങ്ങളില്‍ ഒറ്റക്കായ് കണ്ണെത്താക്കൊമ്പില്‍ കുഞ്ഞാറ്റകള്‍ ഈ നെഞ്ചിനുള്ളില്‍ ഓര്‍മ്മകള്‍ ഈറന്‍ തണ്ടായ് മൂളവേ മുറിവിലുരുകും ഇളമനസ്സു പിടയുമൊരു അവരോഹണം മറുതീരങ്ങള്‍ തേടി താരാഗണം (അകലേ) ആരോമല്‍പ്പൂമ്പാറ്റക്കുഞ്ഞേ നീ ഏകനോ താരാട്ടാന്‍ രാപ്പാടിക്കൂട്ടം ഓർത്തീലയോ താഴത്തെ തീരത്തേയ്ക്കാരും നോക്കീലയോ താലോലം ആലോലം പാടാന്‍ വന്നീലയോ ഈ വേനൽപ്പാടം നീറവേ മാരിക്കാറ്റേ...പോരുമോ വിരഹവിജനതയിലിരുളുനിറയുമൊരു സായന്തനം എരിനോവാലേ തേങ്ങി സന്ധ്യാംബരം (അകലേ)
Song information
Music: എം ജി ശ്രീകുമാർ
Lyricist: രാജീവ് ആലുങ്കൽ
Singer: ഹരിഹരൻ
Film/album: ഞാനും എന്റെ ഫാമിലിയും
Explore this song
- Singer: ഹരിഹരൻ
- Film / album: ഞാനും എന്റെ ഫാമിലിയും
- Composer: എം ജി ശ്രീകുമാർ
- Lyricist: രാജീവ് ആലുങ്കൽ