Malayalam lyrics
അകലേ കനലെരിയും വെയില്‍ മേഘങ്ങള്‍ക്കരികേ അരികേ നിറയേ നിഴലാടിയ മൗനം പാടിയ കനവോ കനവോ മിഴിമഴ തോരും... ചിരിനിറവേറും മൊഴി തണലാകുമ്പോള്‍ അകലേ കനലെരിയും... വെയില്‍മേഘങ്ങള്‍ക്കരികേ അരികേ ഇരവിന്റെ ചിറകേറി... തീരങ്ങള്‍ തിര മൂടുമ്പോള്‍ കാലത്തിന്‍ തേരേറി വസന്തങ്ങള്‍ കളം മാറുമ്പോള്‍ ഈ പകലിന്റെ.. ചെറു ചലനത്തില്‍... കണ്ണീരിന്‍ കാഴ്ചയുണ്ടേ അകലേ കനലെരിയും വെയില്‍മേഘങ്ങള്‍ക്കരികേ അരികേ അറിയാത്ത കദനങ്ങള്‍ അറിയാതെ ഇഴചേരുമ്പോള്‍ നേരിന്റെ കിരണങ്ങള്‍.. പോരിന്റെ കരമാകുമ്പോള്‍ ഈ പകലിന്റെ.... ചെറു താളത്തില്‍.. ഈ നീയും കൂടെ അകലേ കനലെരിയും .. വെയില്‍മേഘങ്ങള്‍ക്കരികേ..അരികേ അകലേ കനലെരിയും .. വെയില്‍മേഘങ്ങള്‍ക്കരികേ..അരികേ
Song information
Music: ശ്യാം രമേശ്
Lyricist: അനിൽ സൈൻ
Singer: ഒ യു ബഷീർരേഷ്മ ജോണി
Film/album: ആന മയിൽ ഒട്ടകം
Explore this song
- Singer: ഒ യു ബഷീർരേഷ്മ ജോണി
- Film / album: ആന മയിൽ ഒട്ടകം
- Composer: ശ്യാം രമേശ്
- Lyricist: അനിൽ സൈൻ