Malayalam lyrics
യവനിക ഉയരുന്നതിവിടെ വിടർന്നൊരു നാടകരംഗം ജനനം തൊട്ടു തുടങ്ങും നാടകം അടിമുടി നാട്യക്കാർ നാം ഉയർന്നൂ...ഉണർന്നൂ... തുടങ്ങീ നരനടനം വനമുരളീഗാനം അതിലലിയും രാഗം ഓ... (യവനിക...) ഷേക്സ്പിയറും കാളിദാസനും ജീവിതാനുഭവമാക്കിയവർ ജൂലിയറ്റും ശകുന്തളയും ജീവിതകഥയിലെ ദേവതമാർ ഈ നാടകകഥയിലെ നായികമാർ കാണികളറിയാതെ കൺ നിറയുവതറിയാതെ നവരസസരസ്സിലെ സരസിജമാകും ഓ... (യവനിക...) വോൾട്ടയറും തോപ്പിൽ ഭാസിയും വിപ്ലവചിന്തയുയർത്തിയവർ യാതനയും ഭാവനയും കോർത്തതു നാടകമാക്കിയവർ നവചേതന നാടിനു നൽകിയവർ കാണികളറിയാതെ മാനസമെരിയുമ്പോൾ സമരപഥങ്ങൾ അതിലണി ചേരും ഓ... (യവനിക...)
Song video
Song details
Music: മോഹൻ സിത്താര
Film/album: ഷേക്സ്പിയർ എം എ മലയാളം
- Singer: ഡോ സതീഷ് ഭട്ട്വിദ്യ
- Film / album: ഷേക്സ്പിയർ എം എ മലയാളം
- Composer: മോഹൻ സിത്താര
- Lyricist: അനിൽ പനച്ചൂരാൻ