Malayalam lyrics
യമുന വെറുതെ രാപ്പാടുന്നു യാദവം ഹരിമാധവം ഹൃദയഗാനം (2) നന്ദനം നറുചന്ദനം ശൌരേ കൃഷ്‌ണാ.. വിരഹവധുവാമൊരുവള്‍ പാടീ വിധുരമാമൊരു ഗീതം (2) ഒരു മൌനസംഗീതം (യമുന വെറുതെ) നന്ദലാലാ... മനസ്സിലുരുകും വെണ്ണ തന്നു മയില്‍ക്കിടാവിന്‍ പീലി തന്നു നന്ദലാലാ ഇനിയെന്തു നല്‍കാന്‍ എന്തു ചൊല്ലാന്‍ ഒന്നു കാണാന്‍ അരികെ വരുമോ നന്ദലാലാ (യമുന വെറുതെ) നന്ദലാലാ ഉദയരഥമോ വന്നു ചേര്‍ന്നു ഊരിലാകെ വെയില്‍ പരന്നു നീ വന്നീലാ ഒരു നോവുപാട്ടിന്‍ ശ്രുതിയുമായി യമുന മാത്രം വീണ്ടുമൊഴുകും നന്ദലാലാ (യമുന വെറുതെ രാപ്പാടുന്നു...)
Song video
Song details
Music: ഔസേപ്പച്ചൻ
Raaga: ശുഭപന്തുവരാളി
Film/album: ഒരേ കടൽ
- Singer: ശ്വേത മോഹൻ
- Film / album: ഒരേ കടൽ
- Composer: ഔസേപ്പച്ചൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി