Malayalam lyrics
യദുകുല മുരളിക പാടി യമുനയിൽ നീ നീരാടി സ്വരധാര വീണലിയുമഴകേ സുഖസാന്ദ്രമായൊഴുകി വാ തിരപാടുമോർമ്മകളിലൂടെ അനുരാഗമായരികിൽ വാ യദുകുല മുരളിക പാടി യമുനയിൽ നീ നീരാടി നിലാവു തൂവും രാവിൽ ഒരു നിശാമരാളം പോലെ നീ ഒഴുകൂ വികാരലോലയായ് കുളിരിളകും തരംഗമാലയിൽ പുണരാനണഞ്ഞ മനസ്സേ കിനാവിൽ അലിയാതെങ്ങു പോയ് - ഒന്നും പറയാതെങ്ങു പോയ് യദുകുല മുരളിക പാടി യമുനയിൽ നീ നീരാടി തുഷാരമാല്യം ചൂടും മൃദുമൃണാളസൂനം പോലെ നീ പകരൂ പരാഗമോമലേ ഇതളിളകും വിലാസവേളയിൽ മുകരാണഞ്ഞ ഹൃദയാഭിലാഷം അറിയാതെങ്ങുപോയ് - ഒന്നും പറയാതെങ്ങുപോയ് യദുകുല മുരളിക പാടി യമുനയിൽ നീ നീരാടി സ്വരധാര വീണലിയുമഴകേ സുഖസാന്ദ്രമായൊഴുകി വാ തിരപാടുമോർമ്മകളിലൂടെ അനുരാഗമായരികിൽ വാ യദുകുല മുരളിക പാടി യമുനയിൽ നീ നീരാടി
Song video
Song details
Music: ആലപ്പി രംഗനാഥ്
Film/album: മാംഗല്യപ്പല്ലക്ക്
- Singer: കെ ജി മാർക്കോസ്
- Film / album: മാംഗല്യപ്പല്ലക്ക്
- Composer: ആലപ്പി രംഗനാഥ്
- Lyricist: പി കെ ഗോപി