Malayalam lyrics

യമുനേ...
സ്വരരാഗ ഗായികേ...
യദുനാഥൻ പൊന്നോമനേ
യദുനാഥൻ പൊന്നോമനേ
യമുനേ യമുനേ സ്വരരാഗ ഗായികേ
യദുനാഥൻ പൊന്നോമനേ
(യമുനേ... )
മാദകകാനന ദേവതകൾ നിൻ
കലയുടെ തന്ത്രികൾ മീട്ടുന്നു
നിൻ തിരു നടയിൽ കൈത്തിരിയേന്തി (2)
ശ്രീമയമലയജൻ പാടുന്നു
പാടുന്നു.... പ്രകൃതിതൻ മധുമഞ്ജരി...
ആടുന്നു നിൻ പ്രിയ തരംഗിണി .....
ആ.... ആ..... ആ......
(യമുനേ... )
ശ്രീജയദേവൻ പാടിയ
ഗീതാഗോവിന്ദത്തിൻ സ്പന്ദനം
എന്നും കേൾക്കാൻ പാടിത്തരുമോ (2)
സംസ്കാരത്തിൻ ഗീതികൾ
കാനന സാന്ദ്രമാം... വികാര വീചികളാൽ....
വിരചിച്ചു നീ വൃന്ദാവനം.....
ആ.... ആ ...ആ .....
(യമുനേ... )

Song details

സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌

ഗാനരചന: കെ പത്മനാഭന്‍നായര്‍

ഗായകര്‍: സുദീപ് കുമാർ

രാഗം: മാണ്ഡ്‌

ഹിന്ദുസ്ഥാനി രാഗം: മാണ്ഡ്‌

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: രാജഗോപാല്‍, നിത്യാനന്ദ

വിഡിയോ: ശ്രീജയ ദീപു

Album: ആകാശവാണി ലളിതഗാനങ്ങള്‍