Malayalam lyrics
വട്ടയില പന്തലിട്ട് പൊട്ടു തൊട്ട് ഞാനിരുന്നു പാലപ്പൂ തുമ്പികളോ കൂട്ടിരുന്നു കണ്ണാടിപ്പുഴ പാടീ പുല്ലാനിക്കതിരാടീ നീ മാത്രമെന്തേ വന്നില്ലാ നീ മാത്രമെന്തേ വന്നില്ലാ ( വട്ടയില..) പഞ്ചമിപ്പൂപടവിൽ പാലാഴി പൂങ്കടവിൽ ഞാനിന്ന് തോണീയിറങ്ങീ പാതിരാപ്പാടത്തെ കസ്തൂരിപൂങ്കാറ്റിൻ തേരിൽ ഞാൻ അരികിലെത്തീ മുത്തണിരാവിന്റെ മൂന്നാം മുറത്തിലെ മുത്തുകൾ നൽകാം ഞാൻ പൊന്നിലക്കുന്നിലെ പൂമരമൊട്ടിന്റെ മാല കൊരുക്കാം ഞാൻ നിന്നെ കാണാനാളറിയാതിക്കരെയെത്തി ഞാൻ ഇക്കരെയെത്തീ ഞാൻ ( വട്ടയില...) വെള്ളോട്ടുവളയിട്ട് വെള്ളാരപ്പട്ടുടുത്ത് താനിരുന്നാടാൻ വന്നൂ താനിരുന്നാടുമ്പോൾ താളം പിടിയ്ക്കുമ്പോൾ താനേ മറന്നു പോയ് ഞാൻ താരണി ചുണ്ടിലെ മുത്തമിറുത്തെന്റെ മാറിലണിയാം ഞാൻ ആ മണി ചൂടിലെൻ നെഞ്ചിലെ മുല്ലപ്പൂമൊട്ടു വിരിക്കാം ഞാൻ ആരും കാണാതീ വഴി വന്നൊരു ഗന്ധർവ്വനല്ലോ നീ ഗന്ധർവനല്ലോ നീ ( വട്ടയില..)
Song video
Song details
Music: ജോൺസൺ
Film/album: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
- Singer: കെ എസ് ചിത്രപി ജയചന്ദ്രൻ
- Film / album: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
- Composer: ജോൺസൺ
- Lyricist: കൈതപ്രം