Malayalam lyrics
വസന്തം വര്‍ണ്ണപ്പൂക്കുട ചൂടി ഹൃദന്തം മായാനർത്തനമാടി കുളിരരുവികൾ പാടീ കുയിലുകൾ പാടീ എത്ര മനോഹരമാണെൻ സ്വപ്നം നൃത്തം ചെയ്യുന്നു വസന്തം വര്‍ണ്ണപ്പൂക്കുട ചൂടി ഇളംകാറ്റിൻ ചുണ്ടിലേതോ പ്രണയഗീതം ഇതൾവിടർത്തും പൂവിലേതോ പൊൻപരാഗം മനതാരിൽ കിരുകിരുക്കും മധുരവികാരം ചിറകില്ലാതെ പറന്നുപൊങ്ങും മൃദുലവികാരം (വസന്തം...) സന്ധ്യയെന്റെ കുങ്കുമപ്പൂ ഒളിച്ചുവെച്ചു നിലാവിന്റെ കാതിലാരോ മെല്ലെയോതി കണ്ണുകളിൽ മിന്നിമിന്നി കാതരഭാവം ഋതുഭേദങ്ങൾ കനിഞ്ഞു നൽകും തരളിതഭാവം (വസന്തം...)
Song video
Song details
Music: ജോൺസൺ
Film/album: നരേന്ദ്രൻ മകൻ ജയകാന്തൻ വക
- Singer: കെ ജെ യേശുദാസ്കോറസ്
- Film / album: നരേന്ദ്രൻ മകൻ ജയകാന്തൻ വക
- Composer: ജോൺസൺ
- Lyricist: മുല്ലനേഴി