Malayalam lyrics
വസന്തകാല പക്ഷി പറന്നുവാ... വസന്തകാല പക്ഷീ വസന്തകാല പക്ഷീ പറന്നുവാ വിരുന്നുവാ പാലപൂക്കും പകൽവനിയിൽ മാലതൂക്കും മലർവനിയിൽ വസന്തകാല പക്ഷീ വസന്തകാല പക്ഷീ.. തളിരിടും വിനോദമായ് മലരിടും വിഷാദമായ്..(2) കരളിലെ കൽപ്പകങ്ങളിൽ കളകളം പാടുവാൻ (2) ഇനിവരൂ ഇടവമായ് ഇരവിലെ ഈണമായ് (2) വസന്തകാല പക്ഷീ വസന്തകാല പക്ഷീ പറന്നുവാ വിരുന്നുവാ പാലപൂക്കും പകൽവനിയിൽ മാലതൂക്കും മലർവനിയിൽ വസന്തകാല പക്ഷീ വസന്തകാല പക്ഷീ.. നിഴലിടും രസാലമായ് തഴുകിടും സമീരനായ്... (2) മിഴിയിലെ പക്ഷ്മളങ്ങളിൽ പരിമളം പൂശുവാൻ (2) സഖി വരൂ സമയമായ് സരസ്സിലെ സൂനമായ് (2) വസന്തകാല പക്ഷീ വസന്തകാല പക്ഷീ പറന്നുവാ വിരുന്നുവാ പാലപൂക്കും പകൽവനിയിൽ മാലതൂക്കും മലർവനിയിൽ വസന്തകാല പക്ഷീ വസന്തകാല പക്ഷീ..
Song details
Music: ആൽബർട്ട് വിജയൻ
Film/album: എന്റെ പ്രിയതമന്
- Singer: കെ ജെ യേശുദാസ്
- Film / album: എന്റെ പ്രിയതമന്
- Composer: ആൽബർട്ട് വിജയൻ
- Lyricist: ഡോ. സദാശിവൻ