Malayalam lyrics

വര്‍ണ്ണ വസന്തം ഒരുങ്ങിയ മണിമലയില്‍
മധു ചന്ദനഗന്ധം അണിഞ്ഞ തരംഗിണിയേ
മഴവില്‍പ്പന്തലില്‍ പനിനീര്‍ തെന്നനില്‍
ഇളമഴ പൊഴിയുമൊരാരവമുണരുകയായ് പുതു
(വര്‍ണ്ണ വസന്തം ...)
 
മോഹമുകിലുകള്‍ മെല്ലെയൊഴുകിയ നീലിമയില്‍ വന നീലിമയില്‍
കോടമയിലുകള്‍ പീലി നീര്‍ത്തിയ ചാരുതയില്‍ ലയ ചാരുതയില്‍..
ശൃംഗാര മന്ത്രങ്ങളാല്‍ നിര്‍വേദ രാഗങ്ങളായ്
ശൃംഗാര മന്ത്രങ്ങളാല്‍ നിര്‍വേദ രാഗങ്ങളായ്
സ്വരമായ് ചിമ്മുന്ന സല്ലാപമായ്
ഇളമഴപൊഴിയുമൊരാരവമുണരുകയായ് പുതു
(വര്‍ണ്ണ വസന്തം ..)
 
പ്രേമസംഗമ ഗാനമൊഴുകിയ വീണകളില്‍ മൃദു വീണകളില്‍
മാരകേളിയില്‍ ഓളമിളകിയ മാലിനിയില്‍ വന മാലി‌നിയില്‍
പ്രാണന്റെ പൊന്‍ വേണുവില്‍ നീ തേടും ആരോഹമായ്
 പ്രാണന്റെ പൊന്‍ വേണുവില്‍ നീ തേടും ആരോഹമായ്
മൊഴിയായ് ചിന്തുന്ന മൗനങ്ങളായ്
ഇളമഴപൊഴിയുമൊരാരവമുണരുകയായ്
(പുതു വര്‍ണ്ണ വസന്തം ....)

Song details

Music: എസ് പി വെങ്കടേഷ്

Film/album: എന്നോടിഷ്ടം കൂടാമോ