Malayalam lyrics
വിഷാദമെന്തിനു സന്ധ്യേ നിൻ വിധുവൊത്ത ബിംബത്തിൻ ശോണിമ മായ്ക്കും..(2) വിരഹത്തിൻ നൊമ്പരം തിരിച്ചറിയൂ വിധിയുടെ മുള്ളിനെ പൂക്കളാക്കൂ... വിരഹത്തിൻ നൊമ്പരം തിരിച്ചറിയൂ വിധിയുടെ മുള്ളിനെ പൂക്കളാക്കൂ... വീണുടയുന്നൊരീ കണ്ണുനീർ മുത്തുകൾ ശോണരേണുക്കളായ് ചിതറുന്നു...(2) ഈണം മറന്നുവോ ഈരടി ഭാവത്തിൻ തൂണീരം വിട്ടു പറന്നകന്നോ... വിഷാദമെന്തിനു സന്ധ്യേ നിൻ വിധുവൊത്ത ബിംബത്തിൻ ശോണിമ മായ്ക്കും.. വിരഹത്തിൻ നൊമ്പരം തിരിച്ചറിയൂ വിധിയുടെ മുള്ളിനെ പൂക്കളാക്കൂ... ഇണയറ്റ വാക്കുകൾ തുണ തേടിയേതോ രണഭൂവിൽ വീണു മയങ്ങിപ്പോയി..(2) മണിവീണ മീട്ടിയോരണിവിരൽത്തുമ്പിൽ ഉണരുന്നതുഷ്ണമോ ഉറക്കുപാട്ടോ... വിഷാദമെന്തിനു സന്ധ്യേ നിൻ വിധുവൊത്ത ബിംബത്തിൻ ശോണിമ മായ്ക്കും.. വിരഹത്തിൻ നൊമ്പരം തിരിച്ചറിയൂ വിധിയുടെ മുള്ളിനെ പൂക്കളാക്കൂ... വിഷാദമെന്തിനു സന്ധ്യേ....
Song details
ഗായകര്‍: വി ആർ രഞ്ജിനി
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
- Singer: വി ആർ രഞ്ജിനി
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍