Malayalam lyrics
വിരഹിണി രാധേ വിധുമുഖി രാധേ രതിസുഖസാരേ വരൂ സഖീ ശ്രുതിസുഖസാരേ വരൂ (2) അധര പരാഗം മധുരമുദാരം സുസ്മിത ഭാവരസം ഹരേ (2) സമ്മോഹസാരം സുരഭീ ശൃംഗാരം സമ്മോഹസാരം സുരഭീ ശൃംഗാരം ശ്രാവണ സിന്ദൂരം സഖീ അലരിട്ടു മന്ദാരം നിലാക്കുളിരിട്ടു നീഹാരം [വിരഹിണി രാധേ ] കേളിവിലാസം കളമൃദുഹാസം കാതരമീ ലയലാസ്യം സഖീ (2) ലളിതലവംഗം ഉലയും എന്നംഗം ലളിതലവംഗം ഉലയും എന്നംഗം ഭാവുകമീ രംഗം ഹരേ തിരയുന്നു സാരംഗം ഇതാ.. വിടരുന്നു പൂമഞ്ചം [വിരഹിണി രാധേ ]
Song details
Music: വിദ്യാസാഗർ
Raaga: ദ്വിജാവന്തി
Film/album: മിസ്റ്റർ ബട്‌ലർ
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: മിസ്റ്റർ ബട്‌ലർ
- Composer: വിദ്യാസാഗർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി