Malayalam lyrics
വിജന പഥങ്ങളിലെങ്ങോ ഒരു വിധിയുടെ കാല്പ്പെരുമാറ്റം ഹൃദയത്തിന്റെ ഇടനാഴിയിലൊരു ഇണയുടെ പ്രേമവിഷാദ വിലാപം പാതി വഴിയിൽ തളർന്നുവീണൊരു പാരിജാത പുഷ്പമേ... പ്രണയമേ…. എന്റെ ഹൃദന്തം നിലച്ചാൽ പോലും നിന്റെ സുഗന്ധം മറക്കുവതെവിടെ!! കഥയറിയാതൊരു പാവം കനവെൻ കരളൊടു ചേർന്നു മയങ്ങുമ്പോൾ എന്നും പിന്തുടരുന്നൊരു വിധിതൻ ശാപത്തിനു ഞാൻ കീഴടങ്ങട്ടേ... കവിതകളാമെൻ കടലാസുകിളികൾ കൂട്ടിൽ പാടി തളരുമ്പോൾ ആളിപ്പടരും ചിതയിലെൻ സ്വപ്നങ്ങൾ എരിയുമ്പോളവയും കൂടെരിയട്ടേ...!!!
Song details
Music: ജി നിശീകാന്ത്
Raaga: ശുഭപന്തുവരാളി
Film/album: നാദം - സ്വതന്ത്രസംഗീതശാഖ
- Singer: വിഷ്ണുനമ്പൂതിരി
- Film / album: നാദം - സ്വതന്ത്രസംഗീതശാഖ
- Composer: ജി നിശീകാന്ത്
- Lyricist: ജി നിശീകാന്ത്