Malayalam lyrics
വെണ്ണിലാക്കൊമ്പിലെ രാപ്പാടീ എന്നും ഈയേട്ടന്റെ ചിങ്കാരീ മഞ്ഞു നീർത്തുള്ളി പോൽ നിന്നോമൽ കുഞ്ഞു കൺപീലിയിൽ കണ്ണീരോ (വെണ്ണിലാ...0 കാർത്തികനാൾ രാത്രിയിലെൻ കൈക്കുമ്പിളിൽ വീണ മുത്തേ കൈ വളർന്നും മെയ് വളർന്നും കണ്മണിയായ് തീർന്നതല്ലേ നിൻ ചിരിയും നിൻ മൊഴിയും പുലരിനിലാവായ് പൂത്തതല്ലേ (വെണ്ണിലാ...) കന്നിമുകിൽക്കോടി ചുറ്റി പൊൻ വെയിലിൽ മിന്നു കെട്ടി സുന്ദരിയായ് സുമംഗലിയായ് പടിയിറങ്ങാൻ നീയൊരുങ്ങി ഈ വിരഹം ക്ഷണികമല്ലേ എന്നെന്നും നീയെൻ അരികിലില്ലേ (വെണ്ണിലാ...)
Song video
Song details
Music: വിദ്യാസാഗർ
Film/album: ഉസ്താദ്
- Singer: കെ ജെ യേശുദാസ്
- Film / album: ഉസ്താദ്
- Composer: വിദ്യാസാഗർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി