Malayalam lyrics

വെണ്ണിലവു കണ്ണു വെച്ച വെണ്ണക്കുടമേ
വെള്ളിവെയില്‍ ഉമ്മ വെച്ച പാദസ്വരമേ
എന്‍റെ നെഞ്ചില്‍ ഉറങ്ങണ മുല്ലക്കൊടിയേ
മുത്തിന്നുള്ളില്‍ നിന്നെടുത്ത മുത്തുമണിയേ
മിന്നാമിന്നിപ്പൊട്ടും തൊട്ട് കണ്ണാന്‍ തുമ്പിക്കണ്ണും നട്ട്
പുന്നാരം പറയേണ്ടേ കണ്‍ നിറയേ
(വെണ്ണിലവു കണ്ണു )
പിച്ച വെച്ചും മെല്ലേ ഒച്ച വെച്ചും
അറിയാതെ എന്തിനോ നീ വളര്‍ന്നു
എന്നോടു കൊഞ്ചാന്‍ കൂട്ടില്ലയോ
കൊതിയോടേ നോക്കി ഞാന്‍ നില്‍ക്കവേ
വെറുതേ നീ വെണ്‍ ചിറകില്‍ ഏറി അന്നു പറന്നൂ
മകളേ ഞാന്‍ മനസ്സു വാടി തളര്‍ന്നു
(വെണ്ണിലവു കണ്ണു )
കാത്തിരുന്ന ഞാന്‍ കാത്തിരുന്നു
കണി കണ്ട നാള്‍ മുതല്‍ കണ്മണിയേ
നിന്നോടു മിണ്ടാന്‍ വാക്കില്ലയോ
തനിയേ ഇരുന്നു ഞാന്‍ ഓര്‍ത്തു പോയ്
പഴയ പാട്ടിന്‍ പവിഴ മല്ലിയില്‍ വിരിഞ്ഞൂ
മകളേ നീ മറന്നു പോയ ശിശിരം
(വെണ്ണിലവു കണ്ണു )

Song details

വര്‍ഷം: 2009

സംഗീതം: എം ജയചന്ദ്രന്‍

ഗാനരചന: ഗിരീഷ് പുത്തഞ്ചേരി

ഗായകര്‍: കെ ജെ യേശുദാസ്

വരികൾ: സൂസി, മാധവഭദ്രൻ

യൂട്യൂബ് ഓഡിയോ: സിദ്ധാർത്ഥ് രമേഷ്

Album: വൈരം