Malayalam lyrics

വെണ്മുകിലുകൾ മഴയായ് നിന്നിൽ ഉതിരവേ
നിൻ ചിരിയിലെൻ മിഴികൾ മിന്നി മായവേ
നിന്നരികിലായ് തെന്നൽ പാട്ടു മൂളവേ
കണ്ണിമകളിൽ എന്തേ മൂടിവെച്ചു നീ
ഓ... ഓഹ് ഓ....  ഓ... ഓഹ് ഓ....  
ഈ വഴിയിലെങ്ങോ നേരമിരുളാകവേ
ഈയരികിലെന്നിൽ ചേർന്നലിയുമേ..
മഴയിലൊരു മൌനം മൊഴികളിലെ നാണം
ചെടികളിലെ ഈണം കുളിരലകളായ്
മാറിലെ സ്വപ്നമായ്  നീ ഇതളായ് എന്റെ നെഞ്ചിൽ 
എന്നിലെ ഈണമായ് നീ പൊഴിയും നേരമേതോ (2)
ഓ... ഓഹ് ഓ....  ഓ... ഓഹ് ഓ....  
(വെണ്മുകിലുകൾ.. )

Song details

Music: നഹൂം എബ്രഹാം

Film/album: ജീവിതം ഒരു മുഖം മൂടി

Song video

Watch on YouTube