Malayalam lyrics
ഊ ..വോ ..ഊ വെണ്മേഘം ചാഞ്ചാടും കണ്ണാടി കൂടാരം വിണ്ണോരം ചെന്നേറാൻ വായോ നീ പൂത്തുമ്പീ.. കാണാലോകം കാണാൻ ആകാശപ്പൂ തേടാൻ മോഹത്തേരിൽ പോകുമ്പോൾ പോകുമ്പോൾ ഏതോ മുള്ളിൻ നോവിൽ ചാലിക്കാനായി കാറ്റേ വാടാമല്ലി തേനുണ്ടോ തേനുണ്ടോ ..ചോ ഓ വെണ്മേഘം ചാഞ്ചാടും കണ്ണാടി കൂടാരം വിണ്ണോരം ചെന്നേറാൻ വായോ നീ പൂത്തുമ്പീ.. ഓരത്തായി തീരത്തായി നാമൊന്നായി നീങ്ങാം ഓരോരോ പുൽനാമ്പിൽ തൂമഞ്ഞായി വീഴാം പ്രഭാമയമിനി നിശാനഗരികൾ മനോരഥമിതിൽ അപാരതകളിൽ ഏതേതോ പൂങ്കാറ്റിൽ പോയാലോ കാണാലോകം കാണാൻ ആകാശപ്പൂ തേടാൻ മോഹത്തേരിൽ പോകുമ്പോൾ പോകുമ്പോൾ ഏതോ മുള്ളിൻ നോവിൽ ചാലിക്കാനായികാറ്റേ വാടാമല്ലി തേനുണ്ടോ തേനുണ്ടോ ..സയി..ഒ ചാരത്തായി തോളത്തായി ഞാൻ നിന്നിൽ ചായാം ഈ മണ്ണിൻ ലാവണ്യം മാറോട് ചേർക്കാം ഒലിവിലകളിൽ വിലോലിതമൊരു നിലാവെഴുതിയ കിനാ ലിപികളിൽ ആരാമം കാവ്യംപോൽ മാറുമോ കാണാലോകം കാണാൻ ആകാശപ്പൂ തേടാൻ മോഹത്തേരിൽ പോകുമ്പോൾ പോകുമ്പോൾ ഏതോ മുള്ളിൻ നോവിൽ ചാലിക്കാനായി കാറ്റേ വാടാമല്ലി തേനുണ്ടോ തേനുണ്ടോ..സെയി..വോ വെണ്മേഘം ചാഞ്ചാടും കണ്ണാടി കൂടാരം വിണ്ണോരം ചെന്നേറാൻ വായോ നീ പൂത്തുമ്പീ
Song video
Song details
Music: ശ്രീവത്സൻ ജെ മേനോൻ
Film/album: ലണ്ടൻ ബ്രിഡ്ജ്
- Singer: രചന ജോൺദീപു നായർഅമൽ ആന്റണി അഗസ്റ്റിൻ
- Film / album: ലണ്ടൻ ബ്രിഡ്ജ്
- Composer: ശ്രീവത്സൻ ജെ മേനോൻ
- Lyricist: റഫീക്ക് അഹമ്മദ്