Malayalam lyrics

വേനൽക്കാടും പൂത്തു ഈ മാറിൽ
സ്നേഹാമൃതം പെയ്യുന്നുവോ
തോളിൽ ചായും മേഘം
ഓടത്തണ്ടിൽ പോലും തേനൂറും
ഗാനോത്സവം തീർക്കുന്നുവോ
കേളീലോലം കാലം ആ ..ആ...
ഈ മഴയിൽ ഒരു പൂവനമോ
മരുഭൂമിയിലും തണൽ താഴ്വരയോ
ഇരുളിൽ തിരി നാളം പോൽ ഒരു താരകമുണ്ടോ
ശിലകൾക്കും വരമായൊരു തെളിനീരുറവുണ്ടോ
വഴികളിലിടറും മിഴികളിൽ അലിവായ്
പുതിയൊരു പുലരൊളി  തഴുകും സുഖമായി (വേനൽ.....)
പാഴ്മണലിൽ നറു പൊൻ തരിയോ
മിഴിനീരലയിൽ കുളിരമ്പിളിയോ
അറിയാപൊരുൾ അറിയുമ്പോൾ നിറയുന്നു ജന്മം
ആത്മാവിൽ സൂര്യോദയമുണരുന്നൊരു പുണ്യം
അനുഭവമൊരു പിടി മധുരവുമായ്
വന്നണയുകയായ് വര മംഗളമരുളാൻ (വേനൽ...)
-------------------------------------------------------------------------------

Song details

Music: രവീന്ദ്രൻ

Raaga: മലയമാരുതം

Film/album: കല്യാണപ്പിറ്റേന്ന്