Malayalam lyrics
വാതിൽ ചാരുമോ തെന്നലേ മെല്ലെ നീ വാരിത്തൂകുമോ നിറയെനിൻ പരിമളം പകരുമോ പ്രണയമാം പൂന്തേൻ തുള്ളി നുകരുമോ ഹൃദയമാം വേനൽ തുമ്പി ആദ്യാമ്പുവീഴും പുതുമണ്ണായി മാറി ഞാൻ ആഴങ്ങൾ തേടും കനൽമീനുപോൽ മാറുമോ മാറുമോ മാറുമോ പുതുമണിചൂടി കറുകകളാടി ഏതൊരോർമ്മയിൽ കടലലതേടി അരുവികളോടി ഏതൊരാശയിൽ ഈ വികാരം നിൻ ചിരാതിൽ തുടുനാളമാകുമോ ഈ പരാഗം പടർന്നെൻ ചിറകാകെ മൂടുമോ പൊതിയൂ മുറുകേ സുരഭീ യാമമേ മകരനിലാവുമിലകളുമായി കേളിയാടവേ കുളിരണിരാവിനലസവിലാസ വേഷമൂർന്നുപോയി നീ വരാതെ ഒരു കിനാവും വിരിയില്ല കണ്‍കളിൽ നീ തൊടാനായി ഇതളനങ്ങും മലരായി മാറി ഞാൻ രജനീ നദിയിൽ ഒഴുകാൻ അണയൂ വാതിൽ ചാരുമോ തെന്നലേ മെല്ലെ നീ വാരിത്തൂകുമോ നിറയെ നിൻ പരിമളം പകരുമോ പ്രണയമാം പൂന്തേൻ തുള്ളി നുകരുമോ ഹൃദയമാം വേനൽ തുമ്പി ആദ്യാമ്പുവീഴും പുതുമണ്ണായി മാറി ഞാൻ ആഴങ്ങൾ തേടും കനൽമീനുപോൽ മാറുമോ മാറുമോ മാറുമോ മാറുമോ മാറുമോ..
Song video
Song details
Music: ബെന്നെറ്റ്
Film/album: ഓഗസ്റ്റ് ക്ലബ്ബ് since 1969
- Singer: ശ്രേയ ഘോഷൽശ്രീനിവാസ്
- Film / album: ഓഗസ്റ്റ് ക്ലബ്ബ് since 1969
- Composer: ബെന്നെറ്റ്
- Lyricist: റഫീക്ക് അഹമ്മദ്