Malayalam lyrics
വാർത്തിങ്കൾത്തെല്ലല്ലേ വരവീണക്കുടമല്ലേ മാനത്തെ മാൻപേടപ്പെണ്ണ് പാടുമ്പോൾ കുയിലാണ് പനിനീർപ്പൂവിതളാണ് മിഴി രണ്ടും മൈനകളാണ് ചേക്കേറാൻ മുത്തേ നേരമായ് ഓ ചേക്കേറാൻ മുത്തേ നേരമായ് (വാർതിങ്കൾ...) മാണിക്യക്കാവും ചുറ്റി മണിമഞ്ഞിൽ കൂടും തേടി മാനത്തെ വാനമ്പാടീ പാടി വാ കിന്നാരം കൂടാൻ നീയെന്തേ കാത്തു നിന്നീലാ മൂവന്തിച്ചെപ്പിൽ നിൻ മോഹം ചാന്തണിഞ്ഞീലാ വെയിലാറും വേനൽക്കൂടിൽ ചിറകാട്ടും കാറ്റിൻ ചില്ലമേൽ ഈ അരളിപ്പൂക്കാടിൻ മേടയിൽ (വാർതിങ്കൾ...) കണ്ണാടിച്ചില്ലിൽത്തട്ടും ശരറാന്തൽ നാളം പോലെ മിന്നാരത്താരം മിന്നീ കൺകളിൽ പാട്ടൊന്നും പാടാൻ നീയെന്തേ കൂട്ടു വന്നീലാ പഞ്ചാരച്ചുണ്ടാൽ നീ പൂവിൻ ചെണ്ടിൽ മുത്തീലാ മുളയോലപ്പീലി പ്പൂന്തോപ്പിൻ ഈ പുലർകാലപ്പൂന്തേൻ ചില്ലയിൽ ----------------------------------------------------------
Song details
Music: വിദ്യാസാഗർ
Film/album: ഡ്രീംസ്
- Singer: കെ ജെ യേശുദാസ്
- Film / album: ഡ്രീംസ്
- Composer: വിദ്യാസാഗർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി