Malayalam lyrics

വാർമതിയേ... വാർമതിയേ... വരുമോ
തഴുകിടുമോ കരിവാവിനെ... ഈറൻ
പരിമൃദു പാണികളാൽ....
വാർമതിയേ.. വാർമതിയേ... വരുമോ
മൂകദിനങ്ങൾ മാഞ്ഞൊരു വഴിയിൽ തേടിയ നേരൊളി നീ...
ഓർമ്മയിലേതോ.. കാർമുകിലാലെ മൂടിയ വാരൊളി നീയേ...
ഒരു നാൾ പാതയിലേകാകിയായ് പരിഭവമോടണയൂ
ഓ വാർമതിയേ... വാർമതിയേ വരുമോ...
ആരറിയാനീ.. ജീവിതമോടും ആകുല വീഥികളെ..
ആരുയിരായ് നീ.. ചാരെ വന്നാലും.. നീറിയ വേദനയെ...
ഒരു പൂ... തൂകുമീ ഏകാന്തമാം.. പരിമളമാരറിവാൻ
ഓ വാർമതിയേ.. വാർമതിയേ.. വരുമോ
തഴുകിടുമോ കരിവാവിനെ.. ഈറൻ
പരിമൃദു പാണികളാൽ
വാർമതിയേ വാർമതിയേ... വരുമോ...

Song details

Music: ശരത്ത്

Film/album: ദി റിപ്പോർട്ടർ

Song video

Watch on YouTube